ലോക്ക്ഡൗണ്‍; മദ്യത്തിന് പകരം വാര്‍ണിഷില്‍ വെള്ളമൊഴിച്ച് കുടിച്ച മൂന്ന് പേര്‍ മരിച്ചു


ചെന്നൈ- കൊറോണ ലോക്ക്ഡൗണിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് വാര്‍ണിഷ് കുടിച്ച് മൂന്ന് പേര്‍ മരിച്ചു.ശിവശങ്കര്‍,പ്രദീപ്,ശിവരാമന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേരും മദ്യം ലഭിക്കാത്തതിനാല്‍ പെയിന്റിങ്ങിന് ഉപയോഗിക്കുന്ന വാര്‍ണിഷില്‍ വെള്ളമൊഴിച്ച് കുടിക്കുകയായിരുന്നു. തുടര്‍ന്ന് അത്യാസന്ന നിലയിലായ മൂന്ന് പേരെയും ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ മൂന്ന് പേരെയും രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്ന് പേരും സ്ഥിരം മദ്യപാനികളാണെന്ന് മനസിലായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 25 മുതല്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ മദ്യശാലകള്‍ പൂര്‍ണമായും അടച്ചുപൂട്ടിയിരുന്നു.
 

Latest News