Sorry, you need to enable JavaScript to visit this website.

ഇറാനില്‍ കോവിഡ് മരണം 3739; രോഗബാധിതര്‍ 60,500

തെഹ്‌റാന്‍- കോവിഡ് ബാധിച്ച് ഇറാനില്‍ മരിച്ചവരുടെ എണ്ണം 3739 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരുടെ എണ്ണം ഇതുവരെ 60,500.

വലിയ അപകടകരമല്ലാത്ത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഈ മാസം പതിനൊന്നോടെ രാജ്യത്ത് ആരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജനങ്ങള്‍ക്കുമേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നത് നിലവില്‍ തന്നെ പ്രതിസന്ധി നേരിടുന്ന ഇറാന്‍ സമ്പദ്ഘടനയെ കൂടുതല്‍ തകര്‍ക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

 

Latest News