Sorry, you need to enable JavaScript to visit this website.

കൊറോണ: എം.പിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു

ന്യൂദൽഹി- കോവിഡ് വ്യാപനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എം.പിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറക്കാൻ സർക്കാർ തീരുമാനിച്ചു. മുൻ എം.പിമാരുടെ പെൻഷനും വെട്ടിക്കുറക്കും. മുപ്പത് ശതമാനം കുറവാണ് വരുത്തുന്നത്. ഇതിനുള്ള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഏപ്രിൽ ഒന്നുമുതൽ ഒരുവർഷത്തേക്കാണ് ശമ്പളം കുറയ്ക്കുക. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് 2020-21, 2021-22 വർഷത്തേക്ക് നിർത്തിവെക്കാനും തീരുമാനിച്ചു. ഈയിനയത്തിലെ 7900 കോടി രൂപ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും.
 

Latest News