ഐസൊലേഷനില്‍നിന്ന് രക്ഷപ്പെടാന്‍ ബെഡ്ഷീറ്റ് കയറാക്കി; ആറാംനിലയില്‍നിന്ന് വീണുമരിച്ചു

കര്‍ണാല്‍-ഹരിയാനയില്‍ കോവിഡ് സംശയത്തെ തുടര്‍ന്ന് കരുതല്‍ നിരീക്ഷണത്തിലാക്കിയ 55 കാരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആറാം നിലയില്‍നിന്നു വീണു മരിച്ചു. കര്‍ണാലിലെ കല്‍പന ചൗള മെഡിക്കല്‍ കേളേജില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബെഡ്ഷീറ്റ് ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ താഴേക്ക് വീണത്.  

ബെഡ്ഷീറ്റുകളും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച്  കയര്‍ പോലെയാക്കി ജനല്‍ വഴി ഇറങ്ങുന്നതിനിടെ താഴേക്ക് പതിക്കുകയായിരുന്നു.

ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി അസുഖങ്ങള്‍ ഉള്ള ഇയാളെ കോവിഡ് സംശയത്തെ തുടര്‍ന്ന് ഐസൊലേഷനിലേക്ക് മാറ്റിയത്. അതേ സമയം കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൊറോണ പരിശോധന ഫലം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ദല്‍ഹി എയിംസ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ ഒരു രോഗി  പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഇയാളേയും കോവിഡ് സംശയത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

 

Latest News