ധാരാവിയില്‍ രണ്ട് പേര്‍ക്ക്  കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ-ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്കാണു പുതുതായി രോഗം ബാധിച്ചത്. 30കാരിയും 48കാരനുമാണ് ധാരാവിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മേഖലയില്‍ കൊവിഡ് രോഗികളുടെ എണ്ണം അഞ്ചായി.
കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ധാരാവിയിലും പരിസര പ്രദേശത്തും മുംബൈ കോര്‍പ്പറേഷന്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.അതേസമയം, മേഖലയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളോട് അടുത്തിടപഴകിയവരുടെ പരിശോധനാഫലം നെഗറ്റീവാണ്.
അതിനിടെ മഹാരാഷ്ട്രയിലാകട്ടെ കൊവിഡ് രോഗികളുടെ എണ്ണം ഇന്നലെ രാത്രിയോടെ 600 കടന്നു.രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 600 കടക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. 

Latest News