Sorry, you need to enable JavaScript to visit this website.

കൊറോണക്ക് കാരണം 5ജി യെന്ന് വ്യാജവാര്‍ത്ത;  യുകെയില്‍ ടവറുകള്‍ക്ക് തീയിട്ടു

ലണ്ടന്‍- കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയത് 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് എന്ന വ്യാജ പ്രചാരണം മൂലം യുകെയില്‍ ടവറുകള്‍ക്ക് തീയിട്ടു. ഫെയ്‌സ്ബുക്ക് യുട്വൂബ് വഴിയാണ് മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത്.വ്യാജവാര്‍ത്തയെ തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇത് അവശ്യ സേവനങ്ങളെയും ബാധിച്ചിരുന്നു. ബെര്‍മിങ്ഹാം, ലിവര്‍പൂള്‍ , മെല്ലിങ്, മെര്‍സിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ്  തീയിട്ടത്. ഈ പ്രചരണം വ്യാജമാണെന്നും അപകടകരമായ വിഡ്ഢിത്തമാണതെന്നും യുകെ കാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ മൈക്കള്‍ഗോവ് പറഞ്ഞു.'അത് വെറും വിഡ്ഢിത്തമാണ്. വളരെ അപകടകരമായ വിഡ്ഢിത്തവുമാണത്' ഗോവ് പ്രതികരിച്ചു. രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹര്യത്തിനാണ് ഈ വ്യാജ വാര്‍ത്താ പ്രചാരണം വഴിവെച്ചതെന്നും ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.'5ജി കഥ ശുദ്ധ അസംബന്ധമാണ്. അത്യന്തം നികൃഷ്ടവും ഗൗരവമേറിയതുമായ വ്യാജവാര്‍ത്തയാണിത്', പോവിസ് പറഞ്ഞു.

Latest News