സൗദിയിൽനിന്ന് 200 യൂറോപ്യൻ പൗരന്മാരെ പാരീസിലെത്തിച്ചു

റിയാദ് - പാരീസ് വിമാന യാത്രക്കാർ യാത്രാനടപടികൾ പൂർത്തിയാക്കുന്നു.

റിയാദ്- വിമാന സർവീസുകൾ നിർത്തിവെച്ചതോടെ സൗദി അറേബ്യയിൽനിന്ന് നാട്ടിലേക്ക് തിരിക്കാനാവാതെ പ്രതിസന്ധിയിലായ 200 യൂറോപ്യൻ, ഫ്രഞ്ച് പൗരന്മാരെ പാരീസിലെത്തിച്ചു. സൗദി എയർലൈൻസിന്റെ എസ്.വി 127 വിമാനത്തിൽ ശനിയാഴ്ച വൈകിട്ടാണ് ഇവരെ കൊണ്ടുപോയത്. തങ്ങളുടെ പൗരന്മാർക്ക് നാട്ടിലെത്താൻ സൗകര്യമൊരുക്കിയ സൗദിയ, സിവിൽ ഏവിയേഷൻ അതോറിറ്റി, ഗതാഗത മന്ത്രാലയം എന്നിവക്ക് ഫ്രഞ്ച് എംബസി നന്ദി അറിയിച്ചു.

 

Latest News