9 മണി വെളിച്ചത്തില്‍ കൊറോണക്കെതിരെ സാമൂഹിക ഐക്യം

തിരുവനന്തപുരം -  കൊറോണ മാരിക്കെതിരെ ഭാരതം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനപ്രകാരം ഇന്നലെ രാത്രി ഒമ്പതിന് നാടെങ്ങും ദീപപ്രഭ തെളിഞ്ഞു. നഗരങ്ങളിലേയും നാട്ടിന്‍പുറങ്ങളിലേയും വീടുകളില്‍ വെളിച്ചം തീര്‍ത്ത് ജനം ഇതില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ വിളക്കണച്ച് പ്രകാശം തെളിച്ചു. മറ്റ് മന്ത്രിമന്ദിരങ്ങളിലും ലൈറ്റ് അണച്ച് സഹകരിച്ചു. മതരാഷ്ട്രീയ ഭേദമില്ലാതെയായിരുന്നു പങ്കാളിത്തം. ബിഷപ്പ് ഹൗസുകളിലും മെഴുകുതിരി കത്തിച്ച് ദീപം തെളിച്ചു.
സിനിമാ രാഷ്ട്രീയ സാംസ്‌കാരിക ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖര്‍ ദീപം തെളിക്കലിന് പിന്തുണയുമായി രംഗത്തുവന്നു. പ്രമുഖ നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും പ്രധാനമന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. നിരവധി കലാകാരന്മാര്‍ ഇതിനോട് അനുഭാവം പ്രകടിപ്പിച്ചു. നടി അനുശ്രീ, സുരഭി ലക്ഷ്മി, ജോയ് മാത്യു, ഉണ്ണിമുകുന്ദന്‍, മണിക്കുട്ടന്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായിക കെ.എസ്. ചിത്ര, തുടങ്ങിയവര്‍ പ്രധാനമന്ത്രി മോഡിയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ചു.

 

Latest News