ന്യൂദല്‍ഹി- കോവിഡ് ടെസ്റ്റ് കിറ്റുകളുടെ കയറ്റുമതി ഇന്ത്യ നിയന്ത്രിക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കൊറോണ കൂടുതല്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് രാജ്യത്ത് ദൗര്‍ലഭ്യം നേരിടുന്നുണ്ട്. മറ്റ് രാജ്യങ്ങളിലേക്ക് ഇനി ടെസ്റ്റ് കിറ്റുകള്‍ കയറ്റിയയക്കരുതെന്ന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ ആഴ്ച ചില മരുന്നുകളുടെയും വെന്റിലേറ്റര്‍,മാസ്‌കുകള്‍ തുടങ്ങിയവയുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്.എന്നാല്‍ മലേരിയ മെഡിസിന്‍ കയറ്റുമതിയുടെ നിരോധനം ഇന്ത്യ നീക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ യില്‍ കൊറോണ ബാധിച്ച് ഇതുവരെ 77 ആളുകളാണ് മരിച്ചത്. മൂവായിരത്തോളം പേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്ത് കൊറോണ ടെസ്റ്റ് കിറ്റുകള്‍ ആവശ്യത്തിന് കിട്ടാനില്ലെന്ന് മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് അറിയിച്ചിരുന്നു. കൊറോണ പരിശോധനക്ക് ആവശ്യമായ കിറ്റുകള്‍ ലഭിക്കുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഇയും കിട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു.






