ലഖ്‌നൗ- രാജ്യത്ത് കൊറോണയെ നേരിടാന്‍ മതിയായ ടെസ്റ്റ് കിറ്റുകളോ പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്വുപ്‌മെന്റ് അഥവാ പിപിഇയോ ഇല്ലാതിരിക്കുന്നതാണ് രാജ്യം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളിയെന്ന് മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ജനങ്ങള്‍ക്ക് കോവിഡ്-19 പരിശോധിക്കാനുള്ള ടെസ്റ്റ്കിറ്റുകള്‍ ആവശ്യത്തിനില്ല. ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ ഇല്ലാതെയാണ് കൊറോണയ്ക്ക് എതിരെ പോരാടുന്നത്. പാവപ്പെട്ടവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കുന്നില്ല. ഇതൊക്കെയാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍. അകത്ത് വെളിച്ചമില്ലാത്തവര്‍ എങ്ങിനെയാണ് പുറത്ത് വെളിച്ചം കൊളുത്തുകയെന്ന് അഖിലേഷ് യാദവ് ചോദിച്ചു.
ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് കൊറോണയ്ക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമായി വൈദ്യുതി ഓഫാക്കിയ ശേഷം മെഴുകുതിരിയോ ദീപമോ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി മോഡി കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ഈ സാഹചര്യത്തിലാണ് അഖിലേഷിന്റെ പ്രതികരണം. കഴിഞ്ഞ മാസം കൊറോണ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ആളുകള്‍ വീടുകളിലെ ബാല്‍ക്കണിയില്‍ നിന്ന് കൈയ്യടിക്കുകയോ പാത്രം കൊട്ടുകയോ വേണമെന്നും പ്രധാനമന്ത്രി മോഡി ആവശ്യപ്പെട്ടിരുന്നു.