കൊറോണരോഗികള്‍ക്ക് യുഎസ് നല്‍കുന്നത് മലേരിയ ഗുളികകള്‍;ഇന്ത്യ കയറ്റുമതി ഉപരോധം നീക്കണമെന്ന് ട്രംപ്

വാഷിങ്ടണ്‍- കൊറോണ രോഗികള്‍ക്ക് വേണ്ടി മലേരിയയുടെ ഗുളികകള്‍ വിതരണത്തിനുള്ള താത്കാലിക വിലക്ക് എടുത്തുമാറ്റണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാമന്ത്രി മോഡിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ഓര്‍ഡര്‍ അനുസരിച്ച് മെഡിസിന്‍ ഉല്‍പ്പാദിപ്പിച്ച് എത്തിച്ചുതരണമെന്നും കൊറോണയ്ക്ക് എതിരായ തങ്ങളുടെ പോരാട്ടത്തിന് ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ മലേരിയ മരുന്നുകള്‍ വന്‍തോതില്‍ ഉല്‍പ്പാദിക്കുന്ന കമ്പനികളാണ്. കോടിക്കണക്കിന് ആളുകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ ആവശ്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ടെലഫോണ്‍ വഴി പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. 
നിര്‍ണായക ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ സപ്ലൈസ് എന്നിവയ്ക്കുള്ള ആഗോള വിതരണ ശൃംഖലയുമായി സമ്പര്‍ക്കം പുലര്‍ത്താനും ആഗോള ആരോഗ്യ പ്രതിസന്ധി ഘട്ടത്തില്‍ അവ കഴിയുന്നത്ര സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ധാരണയായി.ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഇന്ത്യ, മലേറിയയ്ക്കും ല്യൂപ്പസിനും ചികിത്സിക്കാന്‍ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന മരുന്നാണിത് . എന്നാല്‍ ഇപ്പോള്‍ ഇത് സജീവമായ ഫാര്‍മസ്യൂട്ടിക്കല്‍ ഘടകമായി (എപിഐ, തന്മാത്ര) കയറ്റുമതി ചെയ്യുന്നത് നിരോധിക്കുകയും മാര്‍ച്ച് 25 ന് ഇത് പ്രബല്യത്തിലാകുകയും ചെയ്തിരുന്നു.
 

Latest News