കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു

റിയാദ് - പനി ബാധിച്ച് നാലു ദിവസമായി സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂരങ്ങാടി സ്വദേശി നിര്യാതനായി. തിരൂരങ്ങാടി ചെമ്മാട് നടമ്മൽ പുതിയകത്ത് സഫ്‌വാൻ (38) ആണ് രാത്രി 9.30 ഓടെ നിര്യാതനായത്. ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ  രക്തപരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഖമറുന്നീസ കഴിഞ്ഞ മാസം എട്ടിനാണ് റിയാദിലെത്തിയത്. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

Latest News