Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തില്‍ 11 പേര്‍ക്ക് കൂടി കൊറോണ; ഇതുവരെ ആശുപത്രി വിട്ടത് അമ്പത് പേര്‍


തിരുവനന്തപുരം-  കേരളത്തില്‍ 11 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു.കാസര്‍ഗോഡ് ജില്ലയില്‍ ആറ് പേര്‍ക്കും കൊല്ലം,ആലപ്പുഴ,എറണാകുളം,പാലക്കാട്,കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആലപ്പുഴ,കൊല്ലം,കാസര്‍ഗോഡ് ജില്ലകളില്‍ വൈറസ് ബാധിച്ചവര്‍ നിസാമുദ്ധീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കേരളത്തില്‍ ഇതോടെ കൊേേറാണ രോഗികളുടെ എണ്ണം 306 ആയി ഉയര്‍ന്നുവെന്നും മന്ത്രി പറഞ്ഞു.അതേസമയം അതേസമയം ഇന്ന് മാത്രം പരിശോധനാഫലം നെഗറ്റീവായ രോഗികള്‍ എട്ടുപേരാണ്.സംസ്ഥാനത്ത് ഇതുവരെ അമ്പത് പേര്‍ വൈറസ് ബാധയില്‍ നിന്ന് മുക്തിനേടി ആശുപത്രി വിട്ടിട്ടുണ്ട്. 1,71,355 പേരാണ് നിരീക്ഷണത്തിലുള്ളത്. 174 ആളുകളെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Latest News