ആലപ്പുഴ- മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പ്രസ്താവന നടത്തിയ യു പ്രതിഭ എംഎല്‍എക്ക് എതിരെ സിപിഐഎം ജില്ലാനേതൃത്വം. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ എംഎല്‍എ ഒരിക്കലും നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉപയോഗിച്ച പദപ്രയോഗം ശരിയല്ലെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം. അതിനായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുകയല്ല വേണ്ടത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള പരാമര്‍ശവും പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും നാസര്‍ പറഞ്ഞു.
പ്രതിഭാ എംഎല്‍എയും കായംകുളം ഡിവൈഎഫ്‌ഐ നേതാക്കളും തമ്മിലുള്ള അസ്വാരസ്യം നേരത്തെ വാര്‍ത്തയായിരുന്നു.കൊവിഡ് വ്യാപന സമയത്ത് എംഎല്‍എ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ഡിവൈഎഫ് ജില്ലാകമ്മറ്റിയംഗങ്ങളായിരുന്നു ഫേസ്ബുക്കില്‍ വിമര്‍ശിച്ചത്. ഇത് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് എതിരെയാണ് എംഎല്‍എ വളരെ മോശം ഭാഷയില്‍ വിമര്‍ശിച്ചത്.തങ്ങളുടെ ശരീരം വിറ്റ് ജീവിക്കുകയോ അല്ലെങ്കില്‍ ശരീരം വിറ്റ് ജിവിക്കുന്നവരുടെ കാലുകഴുകിയ വെള്ളം കുടിക്കുകയോ ചെയ്യുന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്ലതെന്നായിരുന്നു അവര്‍ ഫേസ്ബുക്കില്‍ പരാമര്‍ശിച്ചത്.
ഒന്നോ രണ്ടോ പേരോ എന്തെങ്കിലും പറഞ്ഞാല്‍ അത് യുവജന സംഘടനയുടെ മൊത്താം അഭിപ്രായമാണെന്ന് പറഞ്ഞ നിങ്ങളോട് എനിക്കിതെ പറയാനുള്ളൂ. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ട്. അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കണം നിങ്ങളെന്നും എംഎല്‍എ പറഞ്ഞു.
രൂക്ഷവിമര്‍ശനമാണ് എംഎല്‍എയ്ക്ക് എതിരെ വിവിധ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ദീര്‍ഘകാലമായി ജനപ്രതിനിധിയായിട്ടുള്ള ആളാണ് പ്രതിഭ. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവര്‍ മാപ്പുപറയണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ പ്രതികരിച്ചു.മാധ്യമസമൂഹത്തെ മോശമായ ഭാഷയില്‍ ്അടച്ചാക്ഷേപിച്ച യു പ്രതിഭ എംഎല്‍എയുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആലപ്പുഴ ജില്ലാകമ്മറ്റി പ്രതിഷേധിച്ചിട്ടുണ്ട്. എംഎല്‍എ പരാമര്‍ശം പിന്‍വലിച്ചു മാപ്പുപറയണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
താണ് മാധ്യമങ്ങള്‍ക്ക് ഇതിനേക്കാള്‍ ഭേദമെന്നായിരുന്നുവെന്നാണ് അവര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. 'പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ നിങ്ങള്‍ക്ക് ലജ്ജയാകില്ലേ, ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ,അതിനാണോ നമുക്ക് ഈ കാലഘട്ടത്തില്‍ സമയം? എന്റെ വായിലിട്ടു കുത്തി നിങ്ങള്‍ ചോദിച്ചില്ലേ എന്റെ പ്രതികരണമെടുക്കാന്‍? എനിക്കു പ്രതികരണമില്ല. ഒരു മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. വ്യക്തിപരമായ അഭിപ്രായമായി ആരെങ്കിലും പറഞ്ഞാല്‍ അതൊരു യുവജനസംഘടനയുടെ അഭിപ്രായമായി ലോകത്തെ തെറ്റിദ്ധരിപ്പിച്ച മാധ്യമപ്രവര്‍ത്തകരോട് എനിക്ക് ഒന്നേ പറയാനുള്ളു. ഇതിലും ഭേദം ശരീരം വിറ്റുജീവിക്കുന്നതാണ്. ആണായാലും പെണ്ണായാലും.നിങ്ങള്‍ക്ക് വേറെ വാര്‍ത്തയൊന്നുമില്ലേ കൊടുക്കാന്‍






