Sorry, you need to enable JavaScript to visit this website.

വൈറസ് ബാധിതരുടെ ക്വാറന്റൈന്‍; നാലുനിലയുള്ള സ്വന്തം ഓഫീസ് കെട്ടിടം വിട്ടുനല്‍കി ഷാരൂഖ് ഖാന്‍


മുംബൈ- കൊറോണ വൈറസ് വ്യാപിക്കുന്ന മഹാരാഷ്ട്രയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളൊരുക്കാന്‍ തന്റെ ഓഫീസുകള്‍ വിട്ടുനല്‍കാമെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. തന്റെയും ഭാര്യ ഗൗരിയുടെയും മുംബൈയിലുള്ള പേഴ്‌സണല്‍ ഓഫീസ് കെട്ടിടം ക്വാറന്റൈന്‍ സൗകര്യം ഒരുക്കാനായി വിട്ടുനല്‍കാമെന്നാണ് താരം  മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ അറിയിച്ചിരിക്കുന്നത്.
നാലുനില കെട്ടിടമാണ് വിട്ടുനല്‍കുന്നത്.ഇവിടെ ക്വാറന്റൈന്‍ സംവിധാനങ്ങള്‍ സജ്ജമാക്കി നല്‍കുകയും ചെയ്യും. ഇവിടെ സ്ത്രീകളും മുതിര്‍ന്നവരും കുട്ടികളെയുമായിരിക്കും ക്വാറന്റൈനില്‍ പാര്‍പ്പിക്കുക.
 താരത്തിന്റെ വാഗ്ദാനത്തിന് നന്ദി അറിയിച്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ സന്മനസിന് നന്ദി അറിയിച്ചും അഭിനന്ദിച്ചും ധാരാളം പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.
 

Latest News