ഫ്രാന്‍സില്‍ 588 മരണം, മൊത്തം 6507 ആയി

പാരിസ്- ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 588 കൊറോണ മരണം. ഒറ്റയടിക്ക് ഇത്രയധികം പേര്‍ മരിക്കുന്നത് ഇതാദ്യമായാണ്. ഇതോടെ ഫ്രാന്‍സില്‍ മരണസംഖ്യ 5091 ആയി.
ഫ്രാന്‍സിലെ വൃദ്ധസദനങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം ഇതില്‍ ചേര്‍ക്കില്ല. വൃദ്ധസദനങ്ങളില്‍ ഇതുവരെ 1416 പേര്‍ കോവിഡ് മൂലം മരിച്ചതായി ആരോഗ്യവകുപ്പ് മേധാവി ജെറോം സോളമന്‍ പറഞ്ഞു. ഇതുകൂടി ചേര്‍ത്താല്‍ ഫ്രാന്‍സിലെ മരണസംഖ്യ 6507 ആണ്.

Latest News