ചെന്നൈ- തമിഴ്നാട്ടിൽ 102 കോവിഡ് -19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് കേസുകളുടെ എണ്ണം വൻതോതിൽ ഉയർരുന്നത്. സംസ്ഥാനത്ത് 411 നിലവില്‍ രോഗം ബാധിച്ചതായും തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയബാസ്കർ പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര് ദല്‍ഹിയിലെ മർകസ് നിസാമുദ്ദീൻ പള്ളിയിൽ തബ്ലീഗ് ജമാഅത്തിന് സംബന്ധിച്ച് തിരിച്ചെത്തിയവരുമായി ബന്ധപ്പെട്ടാണെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി ഡോ ബീല രാജേഷ് പറഞ്ഞു. വൈറസ് പടരുന്നതിന്റെ രണ്ടാം ഘട്ടത്തിലാണ് തമിഴ്നാട്. കടുത്ത ശ്വാസകോശ സംബന്ധമായ അണുബാധയുള്ളവരുടെ 376 സാമ്പിളുകൾ ഞങ്ങൾ പരീക്ഷിച്ചു. അതിൽ മൂന്ന് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ചെന്നൈയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേർ ചെന്നൈ നഗരത്തില്‍നിന്നുള്ളവരാണ്. 43 കേസുകളുമായി രണ്ടാം സ്ഥാനത്താണ് ദിണ്ടുഗൽ. സംസ്ഥാനത്തെ ആകെ 411 കോറോണ രോഗികളുണ്ട്.