ദമാമിലെ കര്‍ഫ്യൂ അല്‍കോബാറിനും ദഹ്‌റാനിനും ബാധകമല്ല

റിയാദ്- ദമാം നഗരത്തില്‍ ഇന്ന് മൂന്നു മണി മുതല്‍ പ്രഖ്യാപിച്ച കര്‍ഫ്യൂവിന്റെ പരിധിയില്‍ അല്‍കോബാറും ദഹ്‌റാനും ഉള്‍പ്പെടില്ല. ദമാം നഗര പരിധിയില്‍ മാത്രമേ പുതിയ സമയക്രമം ബാധകമാവുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ദഹ്‌റാനെയും ദമാമിനെയും വേര്‍തിരിക്കുന്ന ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് റോഡില്‍ നിന്ന് അമീര്‍ മിത്അബ് ബിന്‍ അബ്ദുല്‍ അസീസ് റോഡ് വഴി മീന റോഡിലെ ഖസ്‌റുല്‍ ഖലീജ് റൗണ്ട് എബൗട്ട് വരെ. ഈ റോഡില്‍ നിന്ന് തുറമുഖ ഭാഗത്തേക്ക് കിഴക്കോട്ട്് കിംഗ് ഫഹദ് റോഡിലെ കുബ്‌രി വരെ. തെക്ക് അല്‍ഖോബാര്‍ ഭാഗത്തേക്ക് കിംഗ് സൗദ് റോഡിലെ കശ്‌ല വരെ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേവല്‍ സ്റ്റഡീസ് വഴി നൂര്‍സ് സ്ട്രീറ്റ് അവസാനം വരെ. ഇതാണ് കര്‍ഫ്യൂ അതിര്‍ത്തി. അല്‍ഫാഖിരിയ, ഹജര്‍, ശഅല, സംഹാനിയ, സഫ, അല്‍ഫനാര്‍, എന്നിവ ദമാം പരിധിക്ക് പുറത്താണ്. ഇവിടെ കര്‍ഫ്യൂ ബാധകമല്ല

Latest News