ഭുവനേശ്വര്‍- കോവിഡ് സമൂഹ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഒഡീഷയില്‍ രണ്ട് പട്ടണങ്ങള്‍ പൂര്‍ണമായും അടച്ചിടുന്നു.
ഭുവനേശ്വര്‍, ഭദ്രക് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വൈകിട്ട് എട്ട് മണി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് പൂര്‍ണ ലോക്ഡൗണ്‍.
രാജ്യത്ത് കോവിഡ് മരണം 56 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ ബാധിതരുടെ എണ്ണം 2310 ആയി. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് ബാധ പത്ത് ലക്ഷം കവിഞ്ഞു.






