Sorry, you need to enable JavaScript to visit this website.

സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ രാജ്യം തയ്യാറെടുക്കേണ്ടതുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂദൽഹി-  കൊറോണ വൈറസ് വൈറസിനെതിരായ പോരാട്ടത്തിന് ഇന്ത്യയ്ക്ക് പ്രത്യേകമായ ഒരു നയപരിപാടി ആവശ്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ചയ്ക്ക് രാജ്യം തയാറെടുക്കണമെന്നും അദ്ദേഹം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയ്ക്കിടെയുള്ള കോവിഡ് ചര്‍ച്ചയില്‍ വ്യക്തമാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന യോഗത്തില്‍ പാർട്ടി മേധാവി സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ രാജ്യത്തെ ആരോഗ്യ പ്രതിസന്ധി ചർച്ച ചെയ്തു. 

രാജ്യത്തിന്റെ കാവൽക്കാരനായി പ്രവർത്തിക്കാനും ഏറ്റവും ദുർബലരും ദരിദ്രരും പൂര്‍ണമായി സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി പാർട്ടിയോട് ആവശ്യപ്പെട്ടു. ജനങ്ങളെ സഹായിക്കാനും പ്രതിസന്ധി ലഘൂകരിക്കാനും സാധ്യമായ എല്ലാ വിധത്തിലും സഹായിക്കാന്‍ അദ്ദേഹം കോൺഗ്രസ് പ്രവർത്തകരോട് അഹ്വാനം ചെയ്തു.

“ഇന്ന് നടന്ന കോൺഗ്രസ് സിഡബ്ല്യുസി യോഗത്തിൽ, കോവിഡ് -19 പകർച്ചവ്യാധിയെ ചെറുക്കുന്നതിന് ഇന്ത്യ പ്രത്യേകമായി തന്ത്രം ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഞാൻ , ഊന്നിപ്പറഞ്ഞു. സമൂഹത്തിലെ ദരിദ്രരെയും ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളെയും സഹായിക്കുന്നതിലൂടെ കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ തിരിച്ചടി ലഘൂകരിക്കാന്‍ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും സാധിക്കും." യോഗത്തിന് ശേഷം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Latest News