Sorry, you need to enable JavaScript to visit this website.

ലോക്ക്ഡൗണ്‍ ലംഘിച്ച് മന്ത്രിമാര്‍ കുടുംബസമേതം രാമനവമി ആഘോഷിച്ചു; തടയാനെത്തിയ പോലിസുകാരെ ആള്‍ക്കൂട്ടം അക്രമിച്ചു



ഹൈദരാബാദ്- കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് തെലങ്കാന മന്ത്രിമാര്‍ രാമനവമി ആഘോഷിച്ചു. ഇന്ന് ഭദ്രാചലം പട്ടണത്തിലെ ശ്രീ സീത രാമചന്ദ്ര സ്വാമി ക്ഷേത്രത്തിലാണ് തെലങ്കാന സംസ്ഥാന മന്ത്രിമാര്‍ ആഘോഷം നടത്തിയത്. നിയമ,വനം വകുപ്പ് മന്ത്രി അല്ലോല ഇന്ദ്രകരണ റെഡ്ഡി, ഗതാഗതവകുപ്പ് മന്ത്രി പുവ്വഡ അജയ് കുമാര്‍ എന്നിവരാണ് നിയമം ലംഘിച്ച് ആഘോഷത്തില്‍ പങ്കാളികളായത്.ക്ഷേത്രത്തില്‍ കുടുംബസമേതം തലയില്‍ കുംഭമെടുത്താണ് ആഘോഷിച്ചത്.

കൊറോണ വൈറസ് വ്യാപകമായി കൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ് തെലങ്കാന. തെലങ്കാനക്ക് പുറമേ ബംഗാളിലും രാമനവമി ആഘോഷത്തിന്റെ ഭാഗമായി നിരവധി ആളുകള്‍ ലോക്ക്ഡൗണ്‍ ലംഘിച്ചു. ജയ് ശ്രീറാം മുഴക്കി തലയില്‍ കുംഭമെടുത്താണ് പലരും ക്ഷേത്രങ്ങളിലെത്തിയത്. തിക്കുംതിരക്കുമായിരുന്നു ക്ഷേത്രങ്ങളിലെന്നാണ് വിവരം. ഭക്തരെ പിരിച്ചുവിടാനെത്തിയ പോലിസിന് നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നതായും രണ്ട്‌പോലിസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്.
 

Latest News