ഗോവയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായം; ഭക്ഷ്യസാധനങ്ങള്‍ ലഭിച്ചു

പനാജി-ലോക്ഡൗണ്‍ കാരണം നാട്ടിലേക്ക് മടങ്ങാനാവാതെ ഗോവയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് അത്യാവശ്യ ഭക്ഷ്യസാധനങ്ങളെത്തിച്ച് സംഘടനകളും സ്ഥാപനങ്ങളും. കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ നാട്ടിലെത്തിക്കാനാവില്ലെന്നാണ് കേരള സര്‍ക്കാരും നോര്‍ക്കയും ഇവരെ അറിയിച്ചിരിക്കുന്നത്.

മലയാളിയായ അനില്‍ കുമാര്‍ ബി നായര്‍ ചെയര്‍മാനും എം.ഡിയുമായ സ്വകാര്യ സുരക്ഷാ കമ്പനി തണ്ടര്‍ഫോഴ്‌സ് അത്യാവശ്യ ഭക്ഷ്യസാധനങ്ങളെത്തിച്ചതായി ഗോവ എയര്‍പോര്‍ട്ടില്‍ പരിശീലനെത്തി കുടുങ്ങിയ വിദ്യാര്‍ഥികള്‍ പറഞ്ഞു. രാജ്യത്തെമ്പാടും 55 ബ്രാഞ്ചുകളും 16,000 ജീവനക്കാരുമുള്ള തണ്ടര്‍ഫോഴ്‌സ് കേരളത്തിലെ പ്രളയത്തിലടക്കം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മലയാളികള്‍ക്ക് സഹായമെത്തിച്ചിട്ടുണ്ട്.


നാട്ടിലേക്ക് മടങ്ങാനാവാതെ 80 ലേറെ മലയാളികളാണ് ഗോവയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. ഏപ്രില്‍ 15 ന് നാട്ടിലേക്ക് മടങ്ങാനുകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ കഴിയുന്നത്.

 

Latest News