റിയാദ് - ജവാസാത്ത് ഡയറക്ടറേറ്റിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ കിംവദന്തി പ്രചരിക്കുന്നു. കൊറോണ പ്രതിസന്ധി കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന പക്ഷം സൗദിയിലെ വിദേശികളെ സര്‍ക്കാര്‍ ചെലവില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുമെന്നാണ് ജവാസാത്തിന്റെ പേരില്‍ പ്രചരിക്കുന്നത്. ഇത് വ്യാജ സന്ദേശമാണെന്നും ഇത്തരമൊരു സന്ദേശം ഔദ്യോഗിക സ്രോതസ്സുകളൊന്നും നല്‍കിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കൊറോണ പ്രതിസന്ധി കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന പക്ഷം സൗദി അറേബ്യയുടെ മേലുള്ള സമ്മര്‍ദം ലഘൂകരിക്കുന്നതിന് രാജ്യത്തെ മുഴുവന്‍ വിദേശികളെയും സര്‍ക്കാര്‍ ചെലവില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ഇതുമായി ബന്ധപ്പെട്ട രാജകല്‍പന വൈകാതെ പ്രഖ്യാപിക്കുമെന്നും വിദേശ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നാടുകടത്തലില്‍ നിന്ന് ഒഴിവാക്കുമെന്നുമാണ് ജവാസാത്ത് ഡയയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയില്‍ പറയുന്നത്.