സൗദിയില്‍ കാറിന് തീപ്പിടിച്ച് വികലാംഗന്‍ വെന്തുമരിച്ചു

റിയാദ് - അഫീഫില്‍ മരൂഭൂമിയില്‍ കുടുങ്ങിയ കാറിന് തീപ്പിടിച്ച് വികലാംഗന്‍ വെന്തുമരിച്ചു. അഫീഫിന് പടിഞ്ഞാറുള്ള മരുഭൂമിയില്‍ വികലാംഗനായ സൗദി പൗരന്റെ കാര്‍ മണലില്‍ കുടുങ്ങുകയായിരുന്നു. ഇവിടെ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ തീ പടര്‍ന്നുപിടിച്ചാണ് സൗദി പൗരന്‍ ദാരുണമായി മരിച്ചത്.

പ്രദേശത്ത് ഒട്ടകങ്ങളെ മേയ്ക്കുകയായിരുന്ന മറ്റൊരു ഇടയനാണ് കാറിന് തീപ്പിടിച്ച് മരിച്ച നിലയില്‍ സൗദി പൗരനെ കണ്ടെത്തി സുരക്ഷാ വകുപ്പുകളെ വിവരമറിയിച്ചത്. പരിശോധനയില്‍ രണ്ടു ദിവസം മുമ്പാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. മണലില്‍ കുടുങ്ങിയ കാര്‍ പുറത്തെടുക്കുന്നതിന് ശ്രമിക്കവെ എന്‍ജിനില്‍ ചൂട് കൂടി മുന്‍ഭാഗത്ത് തീ പടര്‍ന്നുപിടിക്കുകയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി.

 

Latest News