ഫീസ് തിരികെ ചോദിച്ചതിന് മറുപടിയായി അധ്യാപികയുടെ പാട്ടും ഡാന്‍സും

ന്യൂയോര്‍ക്ക്- ക്ലാസ് മുടങ്ങിയതിനാല്‍ ഫീസ് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മറുപടിയായി അധ്യാപിക നൃത്തം ചെയ്യുന്ന വീഡിയോ.

ന്യൂയോര്‍ക്ക് സര്‍വകാലാശാലക്കു കീഴിലെ ടിസ്‌ക സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഡീന്‍ അല്ലിസണ്‍ ഗ്രീനാണ് തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് ഡാന്‍സ് വീഡിയോ ഇ മെയിലില്‍ അയച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റി ക്ലാസുകളെല്ലാം വെര്‍ച്വല്‍ ക്ലാസുകളാക്കി മാറ്റിയിരുന്നു. എന്നാല്‍ കലാ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്‌സ് സ്‌കൂളിലെ സാമഗ്രികളും ഉപയോഗിക്കേണ്ടതുണ്ട്. ടിസ്‌ക് വിദ്യാര്‍ഥി മൈക്കിള്‍ പ്രൈസാണ് തനിക്ക് കിട്ടിയ വിചിത്ര വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സമൂഹ മാധ്യമങ്ങല്‍ ഏറ്റുപിടിച്ച ഡാന്‍സ് വന്‍ ഹിറ്റാവുകയും ചെയ്തു.
 
ഫീസ് മടക്കി നല്‍കേണ്ട അതോറിറ്റി താനല്ലെന്നും വീഡിയോയൊടൊപ്പം ഡീന്‍ വിശദീകരിക്കുന്നുണ്ട്. മോശം ഉദ്ദേശ്യത്തോടെയല്ല വീഡിയോ അയച്ചതെന്നും അനുകൂലിച്ചുകൊണ്ടും ധാരാളം സന്ദേശം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

 

Latest News