Sorry, you need to enable JavaScript to visit this website.

ഇസ്രയേൽ ആരോഗ്യമന്ത്രിക്ക് കോവിഡ്

ജറൂസലേം- ഇസ്രയേൽ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കും കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സദാസമയവും ബന്ധപ്പെടുന്ന മന്ത്രിയാണ് യാക്കോവ്. ഇസ്രയേലിന്റെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ഇദ്ദേഹം സദാ ബന്ധപ്പെടാറുണ്ട്. മന്ത്രിയുമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബന്ധപ്പെട്ടവരോടെല്ലാം സമ്പർക്ക വിലക്ക് സ്വയം നടപ്പാക്കാൻ സർക്കാർ നിർദ്ദേശിച്ചു. നെതന്യാഹു നേരത്തെ തന്നെ ഐസലേഷനിൽ പ്രവേശിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവാണ്. 
 

Latest News