ദൽഹി കലാപം: ജാമിഅയിലെ പി.എച്ച്.ഡി വിദ്യാർഥി അറസ്റ്റിൽ

ന്യൂദൽഹി- കഴിഞ്ഞ ഫെബ്രുവരിയിൽ ദൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട ദൽഹി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ ദൽഹി യൂണിറ്റ് നേതാവ് മിരാൻ ഹൈദറിനെയാണ് അറസ്റ്റ് ചെയ്തത്. നാലു ദിവസം തുടർച്ചയായുണ്ടായ കലാപത്തിൽ 54 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ച വേളയിലായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്.
 

Latest News