Sorry, you need to enable JavaScript to visit this website.

കൊറോണ: ഇന്ത്യയിൽ മരണം അൻപതായി

ന്യൂദൽഹി- കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്ത്യയിൽ അൻപതായി. 12 പേർ മരിച്ചത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. 1965 കൊറോണ കേസുകളാണ് ഇന്ത്യയിൽ ഇതേവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 328 രോഗികളെയും കണ്ടെത്തിയത് 24 മണിക്കൂറിനിടെയാണ്. അതേസമയം, അസുഖം ഭേദമായി 151 പേർ ഇതോടകം ആശുപത്രി വിട്ടു. ലോകത്ത് ഇതേവരെ 9.3 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. അരലക്ഷത്തോളം പേർ മരിക്കുകയും ചെയ്തു. 
 

Latest News