Sorry, you need to enable JavaScript to visit this website.

കൊറോണ പരിശോധനക്കെത്തിയ ഡോക്ടർമാരെ ജനക്കൂട്ടം മർദ്ദിച്ചു

ഇൻഡോർ- മധ്യപ്രദേശിലെ ഇൻഡോറിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന് എത്തിയ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ജനക്കൂട്ടം മർദ്ദിച്ചു. രണ്ടു ഡോക്ടർമാർക്ക് പരിക്കേറ്റു. രണ്ടു വനിതാ ഡോക്ടർമാർക്കാണ് പരിക്കേറ്റത്. പോലീസാണ് ഡോക്ടർമാരെ രക്ഷിച്ചത്. റാണിപുര മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഈ മേഖലയിൽ താമസിക്കുന്നവർക്ക് കൊറോണ രോഗബാധയുടെ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ എത്തിയതായിരുന്നു ഡോക്ടർമാരുടെ സംഘം. കഴിഞ്ഞദിവസം നടന്ന അക്രമണത്തിന്റെ വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. രോഷാകുലരായ ജനക്കൂട്ടം ആരോഗ്യപ്രവർത്തകർക്ക് നേരെ തുപ്പുകയും കല്ലെറിയുകയും ചെയ്തു. രക്ഷപ്പെടാൻ വേണ്ടി ഇടുങ്ങിയ വഴിയിലൂടെ ഓടിയ സംഘത്തെ ജനക്കൂട്ടം വടിയും മറ്റുമായി പിന്തുടരുന്നതും വീഡിയോയിൽ കാണാം. ഇൻഡോറിലെ ടാട് പാറ്റി ബാഖലിൽ കൊറോണ  ബാധിച്ച് രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 54 കുടുംബങ്ങളെ സമ്പർക്കവിലക്ക് ഏർപ്പെടുത്തി മാറ്റിപാർപ്പിക്കുകയും ചെയ്തു. പ്രദേശവാസികളുടെ കനത്ത എതിർപ്പ് മറികടന്നായിരുന്നു ഇത്. മധ്യപ്രദേശിൽ ഇതേവരെ കണ്ടെത്തിയ കൊറൊണ വൈറസ് കേസുകളിൽ 76 ശതമാനവും ഇൻഡോറിലാണ്. 
 

Latest News