Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ആര്‍ കെ രാഘവനെ സൈപ്രസിലെ പുതിയ ഹൈക്കമ്മീഷണറായി നിയമിച്ചു

ന്യൂദൽഹി -മുൻ സിബിഐ ഡയറക്ടറും ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക സംഘം തലവനുമായിരുന്ന ആർ കെ രാഘവനെ സൈപ്രസിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആയി നിയമിച്ചു. നയതന്ത്ര പ്രതിനിധികളെ ഇന്ത്യൻ ഫോറീസ് സർവീസ് (ഐ.എഫ്.എസ്) ഓഫീസർമാരിൽ നിന്നാണ് തെരഞ്ഞെടുക്കാറുള്ളത്. രാഘവന്റേത് എൻ ഡി എ സർക്കാരിന്റെ രാഷ്ട്രീയ നിയമനമാണ്. നേരത്തെ സൗദി അറേബ്യയിലെ അംബാസഡറായി മുതിർന്ന പോലീസ് ഓഫീസർ അഹ്മദ് ജാവേദിനേയും ബിജെപി സർക്കാർ നിയമിച്ചിരുന്നു.

1963 കേഡർ ഐ പി എസ് ഓഫീസറായ രാഘവൻ1999 മുതൽ 2001 വരെ സിബിഐ മേധാവിയായിരുന്നു. ഗുജറാത്ത് കലാപക്കേസ് കൂടാതെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് വാതുവയ്പ്പ്, പ്രിയദർശിനി മാട്ടൂ വധം തുടങ്ങി പ്രമാദമായ കേസുകളും രാഘവന്റെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചത്. പൊളിറ്റിക്‌സിലും പിഎച്ഡിയുള്ള രാഘവൻ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറഅറി, ഹാവാഡ് ലോ സ്‌കൂൾ എന്നിവിടങ്ങളിൽ വിസിറ്റിംഗ് ഫെലോയും ആയിട്ടുണ്ട്.

1993 മുതൽ 1999 വരെ തമിഴ്‌നാട് വിജിലൻസ് ഡയറക്ടറായിരുന്ന രാഘവൻ മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ജയലളിത ഉൾപ്പെട്ട അഴിമതി കേസ് അന്വേഷണത്തിനും മേൽനോട്ടം വഹിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്യൂറോയിലെ 15 വർഷത്തെ സേവനത്തിനിടെ ഇന്ത്യയിലെ ആദ്യ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെല്ലിനു രൂപം നൽകിയുതും രാഘവനാണ്. സർവീസിൽ നിന്നു വിരമിച്ച ശേഷം ടാറ്റ കൺസൽട്ടൻസി സർവീസ് ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളുടെ ഉപദേശക പദവികളും വഹിച്ചു.
 

Latest News