Sorry, you need to enable JavaScript to visit this website.

പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിർമൽ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു

അമൃത്സർ- സിഖ് ആത്മീയ ഗായകനും പത്മശ്രീ ജേതാവുമായ നിർമൽ സിംഗ്(62) കോവിഡ്-19 ബാധിച്ച് മരിച്ചു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് മരണം സംഭവിച്ചത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ വെന്റിലേറ്ററിലായിരുന്നു. നേരത്തെ തന്നെ ആസ്തമ രോഗിയായിരുന്നു ഇദ്ദേഹം. ഈയിടെ വിദേശസന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ നിർമൽ സിംഗിനെ പനിയും ശ്വാസതടസവും മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദേശത്ത്‌നിന്ന് മടങ്ങിയെത്തിയ ശേഷം ദൽഹി, ചണ്ഡിഗഡ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിപുലമായ മതചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. ചണ്ഡിഗഡിൽ മാർച്ച് 19നാണ് കീർത്തൻ ചടങ്ങ് നടത്തിയത്. ഭാര്യയെയും രണ്ടു മക്കളെയും ഡ്രൈവറെയും മറ്റ് ആറുപേരെയും ഐസലേറ്റ് ചെയ്തു. 2009-ലാണ് നിർമൽ സിംഗിന് പത്മശ്രീ ലഭിച്ചത്. പഞ്ചാബിൽ കൊറോണ ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെയാളാണ് നിർമൽ സിംഗ്.
 

Latest News