ക്വാറന്റൈന്‍ കാലത്ത് മസാല ദോശ പരീക്ഷിച്ച് പ്രീതി സിന്റ...

മുംബൈ-പാചകം എന്തെന്ന് അറിയാത്തവര്‍ പോലും ഇപ്പോള്‍ പാചക പരീക്ഷണത്തിലാണ്. തന്റെ പാചക പരീക്ഷണത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രീതി സിന്റ. 
താരം പരീക്ഷിച്ചിരിക്കുന്നത് മറ്റൊന്നുമല്ല സൗത്ത് ഇന്ത്യന്‍ വിഭാവമായ മസാല ദോശയാണ്.  ഒടുവില്‍ മസാല ദോശ ഉണ്ടാക്കാന്‍ പഠിച്ചുവെന്നാണ് പ്രീതി ഇന്‍സ്റ്റായില്‍ കുറിച്ചത്. 
ആരെയും കാണാതെ പുറത്തു പോകാതെ വീട്ടില്‍തന്നെ ഇരുക്കുന്നുവെന്നത് വിചിത്രമാണെങ്കിലും വീട്ടിലിരിക്കുന്നത് തന്നെയാണ് ഈ സമയം ഉത്തമമെന്നും പ്രീതി കുറിച്ചിട്ടുണ്ട്.  കൂടാതെ അമ്മയുമായി സമയം ചിലവഴിക്കാനും എനിക്കിഷ്ടമുള്ള ഭക്ഷണങ്ങളുടെ പാചകവിധികള്‍ പഠിക്കാനും കഴിഞ്ഞുവെന്നും അവര്‍ കുറിച്ചിട്ടുണ്ട്. 

Latest News