Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ വഴിവാണിഭക്കാരെ പിരിച്ചുവിട്ടു

ജിദ്ദ മുശ്‌രിഫ ഡിസ്ട്രിക്ടിലെ അനാകിഷിൽ വഴിവാണിഭക്കാർ വിൽപനക്ക് പ്രദർശിപ്പിച്ച പച്ചക്കറികളും പഴവർഗങ്ങളും തെരുവു കച്ചവടക്കാരുടെ ഉന്തുവണ്ടികളും നഗരസഭാ തൊഴിലാളികൾ നീക്കം ചെയ്യുന്നു.

ജിദ്ദ- മുശ്‌രിഫ ഡിസ്ട്രിക്ടിലെ അനാകിഷിൽ വഴിവാണിഭമായി പച്ചക്കറികളും പഴവർഗങ്ങളും വിൽപന നടത്തിയ വിദേശികളെ സുരക്ഷാ വകുപ്പുകളും നഗരസഭയും ഇടപെട്ട് പിരിച്ചുവിട്ടു. ഇവരുടെ ഉന്തുവണ്ടികളും പച്ചക്കറികളും പഴവർഗങ്ങളും അധികൃതർ നീക്കം ചെയ്തു. കൊറോണ വ്യാപനത്തിന് ഇടയാക്കും വിധം നിയമ ലംഘകർ അനാകിഷിൽ വഴിവാണിഭം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് സുരക്ഷാ വകുപ്പുകളും നഗരസഭയും ഇടപെട്ട് ഇവരെ പിരിച്ചുവിട്ടത്. 

Tags

Latest News