മെയ് മാസത്തില്‍ കോവിഡിന് ശമനമാകുമെന്ന് പഠന റിപ്പോര്‍ട്ട്

ലണ്ടന്‍- കോവിഡ് വൈറസ് ബാധിതരുടെ എണ്ണം മെയ് മാസത്തോടെ കുറഞ്ഞുതുടങ്ങുമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന് കീഴിലെ ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട്.


ഈ സമയം മിക്ക രാജ്യങ്ങളിലും താപനില ഉയുരുകയും സൂര്യപ്രകാശം ആവശ്യമായ രീതിയില്‍ ലഭിക്കുകയും ചെയ്യും. ഇത് കാരണം രോഗവ്യാപനം കുറയും.


സമാന രീതിയിലുള്ള നിരവധി വൈറസുകള്‍ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് നശിച്ചിരുന്നെന്നും ശൈത്യകാലത്ത് പകര്‍ച്ച വ്യാധി വൈറസുകള്‍ അതിന്റെ പാരമ്യതയിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് വര്‍ഷമായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ ഈ വിഷയം പഠിച്ചുവരികയാണ്.

Latest News