Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് കോവിഡ് ബാധിതർ 19 ആയി

പാലക്കാട്- ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. മാർച്ച് 20 ന് ദുബായിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലെത്തിയ ചാലിശ്ശേരി മുക്കൂട്ട സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളെല്ലാം കർശനമായി പാലിച്ച് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു യുവാവ്. ഇതോടെ ജില്ലയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം ആറായി. 
കഴിഞ്ഞ മാസം 20 ന് ദുബായിൽ നിന്നുള്ള 9-344 ഫ്‌ളൈറ്റിലെ 27 ഡി സീറ്റിലെ യാത്രക്കാരനായിരുന്നു യുവാവ്. രാവിലെ എട്ടേക്കാലിന് കരിപ്പൂരിൽ വിമാനമിറങ്ങിയതിനു ശേഷം ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനുൾപ്പെടെ ഒന്നേക്കാൽ മണിക്കൂറോളം വിമാനത്താവളത്തിൽ ചെലവഴിച്ചു. തുടർന്ന് സ്വന്തം കാറിൽ ഡ്രൈവർക്കൊപ്പം വീട്ടിലേക്ക്. യാത്രക്കിടയിൽ ഒരിടത്തു പോലും വാഹനം നിർത്തിയില്ല. അന്നു മുതൽ വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു. യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ മാതാപിതാക്കൾക്കും ഡ്രൈവർക്കും പുറമേ വിമാനത്തിലെ സഹയാത്രികൾ മാത്രമാണ് ഉള്ളത്. കൂടെ യാത്ര ചെയ്തവരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.


 

Latest News