Sorry, you need to enable JavaScript to visit this website.

നിസാമുദീൻ സമ്മേളനത്തിൽ  പങ്കെടുത്ത 23 പേർ മലപ്പുറത്തു നിരീക്ഷണത്തിൽ

മലപ്പുറം-കോവിഡ് 19 ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ നിസാമുദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത 23 പേർ മലപ്പുറം ജില്ലയിൽ പ്രത്യേക നിരീക്ഷണത്തിൽ. ഇവരിൽ രണ്ടുപേർ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി ഐസൊലേഷൻ വാർഡിലും 21 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. മാർച്ച് ഏഴ് മുതൽ പത്തു വരെ നടന്ന പരിപാടിയിൽ പങ്കെടുത്തവരാണിവർ. മാർച്ച് 15 മുതൽ 18 വരെ നിസാമുദീനിൽ നടന്ന പരിപാടിയിൽ ജില്ലയിൽ നിന്നു നാലു പേരാണ് പങ്കെടുത്തത്. ഇവർ ഡെൽഹിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
 

Latest News