Sorry, you need to enable JavaScript to visit this website.

ചൈനയില്‍ വെറ്റ് മാര്‍ക്കറ്റ് തുറന്നു; പട്ടികളും വവ്വാലുകളും വീണ്ടും വില്‍പനക്ക്

ബീജിംഗ്- വവ്വാലുകള്‍, പട്ടികള്‍, പൂച്ചകള്‍ എന്നിവ വില്‍ക്കുന്ന ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് 19 വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായി അറിയപ്പെട്ടതിനെ തുടര്‍ന്ന് ഇത്തരം മാര്‍ക്കറ്റുകള്‍ അടക്കാന്‍ ഉത്തരവിട്ട ശേഷം ആദ്യമായാണ് ഇവ തുറന്നു പ്രവര്‍ത്തിക്കുന്നതെന്ന് വാഷിംഗ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ പ്രവര്‍ത്തിച്ചിരുന്ന അതേരീതിയില്‍ തന്നെയാണ് ഇവിടങ്ങളില്‍ ഇപ്പോഴും വ്യാപാരം നടക്കുന്നത്.  ഫോട്ടോയെടുക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ല എന്ന വ്യത്യാസമേയുള്ളൂ. ചൈനയിലെ വുഹാനില്‍ കഴിഞ്ഞ നവംബറിലാണ് കോവിഡ് വൈറസ് കണ്ടെത്തിയത്. എന്നാല്‍ ഈ മഹാമാരിയില്‍ നിന്ന് ചൈന മുക്തമായിട്ടുണ്ടെന്നും പേടിക്കാനില്ലെന്നും അതിപ്പോള്‍ വിദേശരാജ്യങ്ങളുടെ മാത്രം പ്രശ്നമാണെന്നുമാണ് ഭൂരിഭാഗം ചൈനക്കാരും വിശ്വസിക്കുന്നത്-പത്രത്തിന്റെ ഡോംഗുവാന്‍ റിപ്പോര്‍ട്ടര്‍ പറയുന്നു.
വൃത്തിയില്ലായ്മക്കും മൃഗങ്ങളോടുള്ള ക്രൂരതക്കും പേരുകേട്ടതാണ് ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകള്‍.
പല്ലികള്‍, തവളകള്‍, വവ്വാലുകള്‍ എന്നിവ സാധാരണ രോഗങ്ങള്‍ക്ക് മരുന്നായും പൂച്ചകളെയും പട്ടികളെയും തെരുവുകളില്‍ വെച്ച് കശാപ്പുചെയ്തും ഇവിടെ വില്‍ക്കുന്നു.

 

Latest News