Sorry, you need to enable JavaScript to visit this website.

കൊറോണ; ഇന്ത്യക്ക് ടിക് ടോകിന്റെ വക 100 കോടി ചിലവിട്ട് നാലുലക്ഷം ഹസ്മത്ത് സ്യൂട്ടുകള്‍


ന്യൂദല്‍ഹി- വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഇന്ത്യക്ക് കൊറോണയെ നേരിടാന്‍ നാലുലക്ഷം ഹസ്മത്ത് സ്യൂട്ട് അഥവാ സുരക്ഷാ വസ്ത്രം നല്‍കുന്നു. നൂറ് കോടി രൂപയാണ് ഇതിനായി ടിക് ടോകിന്റെ കമ്പനി ചിലവിടുന്നത്. ഇന്ന് രാവിലെ 20,675 സ്യൂട്ടുകള്‍ രാജ്യത്ത് എത്തിച്ചിട്ടുണ്ട്. ഇനി 1,80,375 സ്യൂട്ടുകള്‍ കൂടി ശനിയാഴ്ച എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. സര്‍ക്കാരിന് കത്ത് വഴിയാണ് ടിക് ടോക് ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്നും നന്ദി അറിയിക്കുന്നതായും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

കൊറോണ വ്യാപനത്തെ ചെറുക്കാന്‍ പ്രയത്്‌നിക്കുന്ന ആരോഗ്യമേഖലയിലുള്ളവര്‍ക്ക് സുരക്ഷാ വസ്ത്രങ്ങളുടെ ദൗര്‍ലഭ്യത നിലവില്‍ നേരിടുന്നുണ്ട്. ഹസ്മത്ത് സ്യൂട്ടിന് പുറമേ മാസ്‌കുകളും കമ്പനി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം 250 മില്യണ്‍ ഉപയോക്താക്കളാണ് ടിക് ടോകിനുള്ളത്. കൊറോണക്ക് എതിരെ ബോധവത്കരിക്കുന്നതിനായി വ്യത്യസ്ത ക്യാമ്പയിനുകളും ടിക് ടോക് ആരംഭിച്ചിട്ടുണ്ട്.
 

Latest News