Sorry, you need to enable JavaScript to visit this website.

ബ്രിട്ടണില്‍ കൊറോണ മരണനിരക്ക് അമ്പത് ശതമാനം ഉയര്‍ന്നു; ഒരു ദിവസത്തിനിടെ മരിച്ചത് 536 പേര്‍


ലണ്ടന്‍- ബ്രിട്ടണില്‍ ഒരു ദിവസം കൊണ്ട് മരിച്ചത് 536 കൊറോണ രോഗികള്‍. ബുധനാഴ്ചത്തെ മാത്രം കണക്കാണിത്. ആദ്യമായാണ് ബ്രിട്ടണില്‍ ഒരു ദിവസം കൊണ്ട് മരണം അഞ്ഞൂറ് കടക്കുന്നത്. ഇതുവരെ 2352 ആളുകളാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. മാര്‍ച്ച് 31ന് വൈകീട്ട് അഞ്ച് മണിവരെ വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ മരണം 2352 ആയതായി ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. നിലവില്‍ 29474 പേര്‍ക്ക് കൊവിഡ് -19 ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 4324 ആയി വര്‍ധിച്ചിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ചയാണ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടണ്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജകുടുംബത്തിലുള്ളവരെയും വൈറസ് ബാധിച്ചിട്ടുണ്ട്. രാജകുമാരന്‍ ചാള്‍സിനെ കൊവിഡ്-19 പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
 

Latest News