Sorry, you need to enable JavaScript to visit this website.

കർണാടക അതിർത്തി തുറക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി- കേരളവുമായുള്ള അതിർത്തി കർണാടക ഉടൻ തുറക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് മംഗളൂരുവിലേക്ക് യാത്ര അനുവദിക്കണമെന്നും ഉത്തരവ് പാലിക്കാൻ കർണാടകത്തിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. രാത്രി വൈകിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ഓരോ സർക്കാറിനും ബാധ്യതയുണ്ട. ദേശീയപാതകൾ കേന്ദ്ര സർക്കാറിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണെന്നം ഹൈക്കോടതി വ്യക്തമാക്കി.  കാസർകോഡ് നിന്ന് മംഗലാപുരത്തേക്ക് രോഗികളെ കടത്തി വിടുന്നതിന് ചീഫ് സെക്രട്ടറി തലത്തിൽ നടന്ന ചർച്ചയിൽ തീരുമാനമുണ്ടായില്ലന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 
ആംബുലൻസ് കടത്തിവിടണമെന്ന കേരളത്തിന്റെ ആവശ്യം  കർണാടക തള്ളിയിരുന്നു. പ്രശ്‌ന പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും മാർഗനിർദേശം ഉണ്ടാക്കാൻ സമയം വേണമെന്നും പ്രധാനമന്ത്രിതലത്തിൽ ചർച്ച വേണമെന്നും ഒരു ദിവസം കൂടി സമയം വേണമെ ന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ ഇടപെടാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലന്ന് കർണാടകം ആവർത്തിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചു തന്നെയാണ് അതിർത്തി അടച്ചതെന്നും സംസ്ഥാനന്തര നീക്കം പാടില്ലെന്നതാണ് കേന്ദ്ര നിർദേശമെന്നും വ്യക്തമാക്കി. മൂന്നാമത്തെ റോഡ് തുറക്കണ മെന്ന കേരളത്തിന്റെ ആവശ്യവും കർണാടകം നിരസിച്ചു. കേരളത്തിൽ ഉള്ളവ്വരും തങ്ങ ളുടെ സഹോദരങ്ങൾ ആണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വഴി തുറക്കാനാ വില്ലന്നും കർണാടക വ്യക്തമാക്കി. മംഗലാപുരത്ത് കോവിഡ് ബാധിതർ ഒമ്പതാണങ്കിൽ കാസർകോട്ട് രോഗികളുടെ എണ്ണം നൂറിലധികമാണ്. അതിർത്തി അടയ്ക്കാൻ ഇത് മതിയായ കാരണമാണന്നും കർണാടകം ചുണ്ടിക്കാട്ടി. കേരളത്തിലെയും കർണാടകയി ലേയും ആളുകളെ വെവ്വേറെ കാണാൻ ആവില്ലന്നും എല്ലാവരും ഇന്ത്യൻ  പൗരന്മാർ ആണന്നും കോടതി വ്യക്തമാക്കി.
 

Latest News