ലോക്ക്ഡൗണില്‍ ഡോക്ടറുടെ വേഷത്തില്‍ പുറത്തിറങ്ങി ചുറ്റിയടിച്ചു; യുവാവ് അറസ്റ്റില്‍

നോയിഡ- ഡോക്ടറുടെ വസ്ത്രത്തില്‍ ലോക്ക്ഡൗണില്‍ റോഡിലിറങ്ങിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കി. നോയിഡയിലാണ് സംഭവം. അഷുതോഷ് ശര്‍മ എന്ന യുവാവാണ് അറസ്റ്റിലായത്. ലാബ് കോട്ടും വെള്ള ഗ്ലൗസും സര്‍ജിക്കല്‍ മാസ്‌കും ധരിച്ച് പുറത്തിറങ്ങിയ യുവാവിനെ പിടിച്ച് പോലിസ് ചോദ്യം ചെയ്തപ്പോഴാണ്   കാര്യം പുറത്തായത്. കാണ്‍പൂരില്‍ നിന്നാണ് ഇയാള്‍ നോയിഡയിലേക്ക് വന്നത്.സെക്ടര്‍ 35ന് സമീപം ഇയാള്‍ കൂസലില്ലാതെ ചുറ്റിനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലിസിന് സംശയം തോന്നുകയായിരുന്നു.

പോലിസ് ചോദ്യം ചെയ്തപ്പോള്‍ ആദ്യം ഡോക്ടറാണെന്ന് പറഞ്ഞ ഇയാള്‍ അവസാനം സത്യം തുറന്ന് പറയേണ്ടി വന്നു. ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. നോയിഡയിലെ ഗൗതംബുദ്ധ നഗറില്‍ 24 മണിക്കൂറിനിടെ ഏഴ് കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ 45 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
 

Latest News