കല്‍പറ്റ-കൊറോണ രോഗവുമായി ബന്ധപ്പെട്ടു വ്യാജപ്രചാരണം നടത്തി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിതിനു വയനാട്ടില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരായ നാലു പേര്‍ക്കെതിരെ കമ്പളക്കാട് പോലീസ് കേസെടുത്തു. കമ്പളക്കാട് സ്വദേശികളായ അഷറഫ്, നയിം, മന്‍സൂര്‍, ഷൈജല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ അഷ്‌റഫിനെ അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടു. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ടു വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളുടെയും നിരോധനാജ്ഞയുടെയും ലംഘനവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നു മാത്രം ജില്ലയില്‍ 130 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 62 പേരെ അറസ്റ്റുചെയ്തു. 81 വാഹനങ്ങള്‍ പിടിച്ചെടുത്തു.
കല്‍പറ്റ-17, മാനന്തവാടി-16, പനമരം-15, മേപ്പാടി-13, മീനങ്ങാടി-14, കേണിച്ചിറ-8, അമ്പലവയല്‍-9, ബത്തേരി-8, പുല്‍പള്ളി-7, തിരുനെല്ലി -5, തലപ്പുഴ-5, വൈത്തിരി-3, പടിഞ്ഞാറത്തറ-3, കമ്പളക്കാട്-4, തൊണ്ടര്‍നാട്-2, വെള്ളമുണ്ട-1 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.






