കോവിഡ്: യു.എസില്‍ രണ്ട് മലയാളികള്‍ മരിച്ചു

തോമസ് ഡേവിഡ്

ന്യൂയോര്‍ക്ക്- കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ യു.എസില്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43) ന്യൂയോര്‍ക്കിലും എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍ (85) ന്യൂജഴ്‌സിയിലുമാണ് മരിച്ചത്.

തോമസ് ഡേവിഡ് ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ്. മാര്‍ച്ച് 23നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ചയിലേറേയായി തിവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യയും മൂന്നു പുത്രിമാരുമുണ്ട്.

 

Latest News