കോവിഡ്: മുംബൈയില്‍ മലയാളി മരിച്ചു

മുംബൈ- കോവിഡ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. അന്ധേരിക്കടുത്തു സാക്കിനാക്കയില്‍ താമസിക്കുന്ന തലശ്ശേരി കതിരൂര്‍ ദേവന്‍ വില്ലയില്‍ അശോകന്‍ (63) ആണു മരിച്ചത്. സാക്കിനാക്കയില്‍ വര്‍ക്‌ഷോപ്പ് ഉടമയായ അശോകന്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണു മരിച്ചത്. രാത്രിയാണു കോവിഡ് സ്ഥിരീകരിച്ചുള്ള പരിശോധനാഫലം വന്നത്.

ഘാട്‌കോപ്പര്‍ രാജെവാഡി ആശുപത്രിയിലാണു മരണം. സാക്കിനാക്ക ഗുല്‍ഷന്‍ മന്‍സില്‍ ചാളിലെ വീട്ടില്‍ പനിയും തൊണ്ടവേദനയുമായി കഴിയുകയായിരുന്ന ഇദ്ദേഹം നാല് ദിവസം മുന്‍പാണ് ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നാണു വിവരം. കുടുംബാംഗങ്ങളെയും അടുത്ത് ഇടപഴകിയവരെയും രാജെവാഡി ആശുപത്രിയില്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചു.

 

Latest News