ദല്‍ഹിയില്‍ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രി അടച്ചു

ന്യൂദല്‍ഹി- ഡോക്ടര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ദല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ അടച്ചു. ആശുപത്രി കെട്ടിടത്തിലെ ഒപി, ലാബ് എന്നിവ അണുവിമുക്തമാക്കാനായാണ് താല്‍ക്കാലികമായി അടച്ചത്.

ലണ്ടനില്‍നിന്നെത്തിയ ബന്ധുക്കളില്‍നിന്ന് രോഗം പകര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടറുടെ സഹോദരന്‍, സഹോദര ഭാര്യ എന്നിവര്‍ യു.കെയില്‍ നിന്നെത്തിയിരുന്നുവെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ബിഎല്‍ ഷെര്‍വാല്‍ പറഞ്ഞു.

ഡോക്ടറുമായി ഇടപഴകിയവരുടെ പട്ടിക തയാറാക്കി വരികയാണ്. ഇതുവരെ കണ്ടെത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കൊറോണ ബാധിച്ച് രണ്ട് പേരാണ് ദല്‍ഹിയില്‍ മരിച്ചത്.  കോവിഡ് ബാധ നൂറോളം പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുമുണ്ട്. നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ഒഴിപ്പിച്ച് 500 ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

Latest News