Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലെ മോർച്ചറികളിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലേക്കയക്കാൻ വഴിയൊരുങ്ങുന്നു

ദമാം- കോവിഡ് ഭീഷണിയെ തുടർന്ന് വിമാനസർവീസ് നിർത്തിയതോടെ നാട്ടിലേക്ക് അയക്കാൻ കഴിയാതിരുന്ന മൃതേദഹങ്ങൾ കൊണ്ടുപോകാൻ വഴിയൊരുങ്ങുന്നു. വിവിധ ആശുപത്രി മോർച്ചറികളിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നുവെന്ന വാർത്തകളെ തുടർന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നും പരിഹാരം ഉയർന്നു വരുന്നത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരുടെ മൃതദേഹങ്ങൾ സ്വദേശങ്ങളിലെക്കയക്കും. എമിറേറ്റ്‌സ് വിമാനത്തിന്റെ ആസ്ഥാനമായ ദുബായ് വഴി ദമാം എയർപോർട്ടിലേക്ക കാർഗോ സർവീസിനു അനുമതി ലഭിച്ചിട്ടുണ്ട്.  ദമാം എയർപോർട്ടിൽ നിന്നും കാർഗോ സർവീസ് നടത്തുന്നതിന് എമിറേറ്റ്സ് വിമാനം തയ്യാറായിട്ടുണ്ട്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ എത്തിച്ചതിനു ശേഷം വിമാനം മടങ്ങവേ മൃതദേഹങ്ങൾ തിരിച്ചു അതാതു രാജ്യങ്ങളിലേക്ക് കൊണ്ട് പോകുന്നതിനു പ്രശന്മില്ലെന്ന് എയർലൈൻസ് അറിയിച്ചു.  ഇങ്ങിനെ ഒരു സാഹചര്യം ഒരുങ്ങുകയാണെങ്കിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഉടനെ നാട്ടിലേക്ക് അയക്കാനാകും. 
 
കേരളത്തിലടക്കം ഇന്ത്യയിൽ വിമാനത്താവളങ്ങളിലെ കർശനമായ നിയന്ത്രണവും ലോക്ക് ഡൗണും കാരണം സ്തംഭിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തി അത് സ്വീകരിക്കാനും മറ്റു നടപടി പൂർത്തീകരിക്കുന്നതിനുമുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. കൂടാതെ  ഇവിടെയുള്ള  മൃതദേഹം എംബാമിംഗ് ചെയ്യുന്നതിനും എക്‌സിറ്റ് അടിക്കുന്നതിനും എംബസ്സിയിൽ നിന്നും എൻ ഒ സി ഇഷ്യൂ ചെയ്യുന്നതിനും മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിനുമുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുമുള്ള സാഹചര്യം കൂടി  ഒരുങ്ങിയാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജി, അൽ ഹസ, ഹഫർ അൽ ബാതിൻ, ജുബൈൽ, ഖത്തീഫ്, ഖോബാർ തുടങ്ങിയ പ്രധാന ആശുപത്രികളിലും കിഴക്കൻ പ്രവിശ്യിലെ പ്രധാന മോർച്ചറിയായ ദാമാമിലും നിരവധി മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. 

വിമാനത്താവളങ്ങൾ അടച്ചതോടെയും രാജ്യത്തു ശക്തമായ നിയന്ത്രണം വന്നതോടെയും നാട്ടിലെത്തിക്കാൻ കഴിയാതെ ദമാം മെഡിക്കൽ കോംപ്ലക്സിൽ മാത്രം മലയാളികളുൾപ്പടെ നിരവധി മൃതദേഹങ്ങൾ ഉണ്ടെന്നു സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം പറയുന്നു. മൂഹമ്മദ് ഹൈദർ അലി (ആസാം), ആത്മഹത്യ ചെയ്ത പരൻജീപ് സിംഗ് (പഞ്ചാബ്), ഹർപാൽ സിംഗ് (പഞ്ചാബ്) , ജയഗണേഷ് (തമിഴ്നാട്), മഷൂഖ് അലി (ഉത്തർ പ്രദേശ്), ബാല കൃഷ്ണൻ (പാലക്കാട് ) മൂഹമ്മദ് വാജിദ് (കോഴിക്കോട്), മലയാളിയായ ഗോപാൽ കൂടാതെ ഫിലിപ്പൈൻസ് ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് ദമാം മെഡിക്കൽ കോംബ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളത്. ഇത്രയും മൃതദേഹങ്ങളുടെ നടപടി ക്രമങ്ങൾ നാസ് വക്കമാണ് പൂർത്തിയാക്കി വരുന്നത്.

മൃതദേഹങ്ങൾ കൊണ്ട് പോകുന്നതിനു എമിറേറ്റ്്‌സ് വിമാനത്തിനു അനുമതി ലഭിക്കുകയും ബാക്കി നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളും എംബസ്സികളും രാജ്യത്തെ മറ്റു വകുപ്പുകളും ഇതിനുള്ള കടമ്പകൾ അകറ്റുന്നതോടെ വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ പരിഹാരമാകുമെന്ന് സാമൂഹ്യ പ്രവർത്തകരും പറയുന്നു.   


 

Latest News