തബൂക്ക്- പെരിന്തൽമണ്ണ ഏലംകുളം കുന്നക്കാവ് നടുവക്കാട്ടിൽ ഹംസയുടെ മകൻ അബുബക്കർ സിദ്ധിഖ് (52) തബൂക്കിൽ ഹൃദയാഘാതം മൂലം മരിച്ചു. സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ രംഗത്തു സജീവ സാന്നിധ്യമായ ഇദ്ദേഹത്തിന് വിപുലമായ സൗഹൃദ വലയം തന്നെ ഗൾഫ് രാജ്യങ്ങളിലും നാട്ടിലുമുണ്ട് .
മാതാവ്: ഫാത്തിമ്മ. ഭാര്യ: റസീന. മക്കൾ: ജറീന, മുഹമ്മദ് അദ്നാൻ (റിയാദ് ), റിയാന, സിയാന. മരുമകൻ:ആഷിക് (വെങ്ങാട്)
സഹോദരങ്ങൾ: ജലീൽ, റിയാസ്, റസീന.






