കൊറോണ മരണങ്ങളില്‍ ചൈനയെ പിന്തള്ളി അമേരിക്ക

ന്യൂയോര്‍ക്ക്- കോവിഡ് 19 മൂലമുള്ള മരണങ്ങളില്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെ പിന്തള്ളി അമേരിക്ക. വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളിലായി 3,400 ലധികം മരണങ്ങൾ ഇതുവരെ രേഖപ്പെടുത്തിയതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ  ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമായി അമേരിക്ക. ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതരും അമേരിക്കയിലാണ് ഉള്ളത്.  175,000 ൽ അധികം പേര്‍ക്കാണ് യുഎസില്‍ കോവിഡ് 19 ബാധിച്ചത്. ഒദ്യോഗിക കണക്കുകള്‍ പ്രകാരം ചൈനയുടെ ഇരട്ടിയോളം വരുമിത്. അതേസമയം വൈറസ് വ്യാപനം തടയുന്നതിനായി യു‌എസിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷം അവസാനം ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 കാരണം ലോകത്ത് ഇതുവരെ 40,000 ൽ അധികം ആളുകൾ മരണപ്പെട്ടു. 8,20,000 ൽ അധികം പേര്‍ വൈറസ് ബാധിതരാണ്.

Latest News