അനിശ്ചിതത്വം നീങ്ങുന്നതുവരെ ഹജ് കരാറുകള്‍ ഒപ്പിടരുത്-മന്ത്രി-Video

റിയാദ് - ഈ വര്‍ഷം ഹജുമായി ബന്ധപ്പെട്ട കരാറുകള്‍ ഒപ്പുവെക്കുന്നതിന് ക്ഷമയോടെ കാത്തിരിക്കണമെന്നും ധിറുതി പിടിച്ച് കരാറുകള്‍ ഒപ്പുവെക്കരുതെന്നും ലോക രാജ്യങ്ങളോട് സൗദി ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ ആവശ്യപ്പെട്ടു.

മക്കയില്‍ വിശുദ്ധ കഅ്ബാലയത്തിനു മുന്നില്‍ വെച്ച് ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം വ്യക്തമാകുന്നതു വരെ കരാറുകള്‍ ഒപ്പുവെക്കുന്നത് നീട്ടിവെക്കണമെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉംറക്ക് ബുക്ക് ചെയ്ത് വിസകള്‍ നേടി പുണ്യഭൂമിയിലേക്ക് വരാന്‍ സാധിക്കാത്ത എല്ലാവരുടെയും പണം തിരിച്ചുനല്‍കിയിട്ടുണ്ട്. സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത 1,200 വിദേശ ഉംറ തീര്‍ഥാടകരെ സൗദി അറേബ്യ പരിചരിക്കുന്നുണ്ടെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.

 

Latest News