ആവശ്യമെങ്കില്‍ റിയാദിലെ ചില പ്രദേശങ്ങളും അടച്ചിടും- ആരോഗ്യമന്ത്രാലയം

റിയാദ്- മക്കയിലെയും മദീനയിലെയും ചില പ്രദേശങ്ങള്‍ 24 മണിക്കൂറും അടച്ചിട്ട പോലെ ആവശ്യമെങ്കില്‍ റിയാദിലെ ചില പ്രദേശങ്ങളും അടച്ചിടുമെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി പറഞ്ഞു.

റിയാദിലെ ചില പ്രദേശങ്ങള്‍ 24 മണിക്കൂറും അടച്ചിട്ടേക്കാമെന്ന് പ്രചരിക്കുന്ന വാര്‍ത്തയെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സര്‍ക്കാര്‍ വകുപ്പു പ്രതിനിധികള്‍ ഉള്‍പ്പെട്ട കോവിഡ് ജാഗ്രതാസമിതി എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യഥാസമയം ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. നഗരങ്ങളിലെ പ്രത്യേക പ്രദേശങ്ങളില്‍ സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്താനുള്ള അധികാരം സമിതിക്കാണെന്നും അദ്ദേഹം പറഞ്ഞു.

Latest News